അയല്‍വാസിയുടെ നായ കടിച്ചു; എടുത്ത് കിണറ്റിലെറിഞ്ഞു, രക്ഷിക്കാനിറങ്ങിയ ആളേയും കടിച്ചു 

രാജന്‍ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയല്‍വാസിയുടെ നായ കുരച്ചുകൊണ്ട് ഓടിയെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കറുകച്ചാല്‍: അയല്‍വാസിയുടെ വളര്‍ത്തുനായയുടെ കടിയേറ്റ ദേഷ്യത്തില്‍ 54കാരന്‍ നായയെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കടിയേറ്റു. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായില്‍ രാജന്‍ (54) കൃഷ്ണവിലാസത്തില്‍ രതീഷ് (35) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി.

തിങ്കളാഴ്ച രാവിലെ ആറരയോടെ മൈലാടിയിലായിരുന്നു സംഭവം. രാജന്‍ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയല്‍വാസിയുടെ നായ കുരച്ചുകൊണ്ട് ഓടിയെത്തിയത്. നായയെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കൈയ്യില്‍ കടിക്കുകയായിരുന്നു. കൈയ്യില്‍ കടിച്ചുതൂങ്ങി കിടന്ന നായയെ രാജന്‍ പെട്ടെന്ന് സമീപത്തെ കിണറ്റിലെറിഞ്ഞു.

നായയെ രക്ഷിക്കാനായി 12.30ഓടെ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു. കിണറ്റില്‍നിന്നും കരയ്‌ക്കെടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com