രോഗി മരിച്ചതറിയിച്ചു; മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 02:55 PM  |  

Last Updated: 23rd November 2022 02:55 PM  |   A+A-   |  

tvm medical college

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി. രോഗി മരിച്ച വിവരം അറിയിച്ചയുടനെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടിവീഴ്ത്തുകയായിരുന്നു. ഇന്നലെയാണ് ന്യൂറോ ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചത്. 

ഐസിയുവില്‍ നിന്ന് പുറത്തുവന്ന ഡോക്ടര്‍ മരണവിവരം രോഗിയുടെ ഭര്‍ത്താവിനെ അറിയിച്ചു. പ്രകോപിതനായ ഭര്‍ത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരും ആശുപത്രിയിലുള്ള മറ്റുള്ളവരുമാണ് ഡോക്ടറെ രക്ഷിച്ചത്. 

പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് മെഡിക്കള്‍ കോളജ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഓര്‍ഡിനന്‍സ് അപ്രസക്തം; ഇന്നോവ ചോദിച്ചതില്‍ തെറ്റില്ല; ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ