വി തുളസീദാസ് ശബരിമല സ്‌പെഷല്‍ ഓഫീസര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 01:57 PM  |  

Last Updated: 23rd November 2022 03:01 PM  |   A+A-   |  

thulasidas

വി തുളസീദാസ്/ ഫയല്‍

 

തിരുവനന്തപുരം:  ശബരിമല സ്‌പെഷല്‍ ഓഫീസറായി വി തുളസീദാസിനെ
നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളം മുന്‍ എംഡിയും എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാനുമാണ്.

സംസ്ഥാനത്ത് പാൽ ലീറ്ററിന് ആറുരൂപ വർധിപ്പിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു. വില വർധന എന്ന് മുതൽ നടപ്പിലാക്കണമെന്ന് മിൽമയ്ക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭ നിശ്ചയിച്ചു. 

സംസ്ഥാനത്ത് മദ്യത്തിന് വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാനും മന്ത്രിസഭാ യോഗം അനുമതി നൽകി.  ടേണോവര്‍ ടാക്‌സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം ടേണോവര്‍ ടാക്‌സായി ലഭിച്ചത് നൂറ്റിമുപ്പത് കോടിയായിരുന്നു.

മദ്യക്കമ്പനികള്‍ ബെവ്‌കോയ്ക്ക് നല്‍കാനുള്ള ടേണോവര്‍ കുറയ്ക്കാനുള്ള തീരുമാനം നേരത്തെ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്. വില്‍പ്പന നികുതിയില്‍ രണ്ട് ശതമാനം വര്‍ധിപ്പിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇത് സംബന്ധിച്ച്  പുതിയ നിയമഭേദഗതി കൊണ്ടുവന്നാല്‍ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓര്‍ഡിനന്‍സ് അപ്രസക്തം; ഇന്നോവ ചോദിച്ചതില്‍ തെറ്റില്ല; ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ