കേരളത്തിന്റെ വരുമാനം ടൂറിസം; ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 01:28 PM  |  

Last Updated: 24th November 2022 01:28 PM  |   A+A-   |  

pinarayi_vijayan

പിണറായി വിജയന്‍/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വരുമാനം വിനോദസഞ്ചാര മേഖലയിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ചിലര്‍ പറയുന്നു കേരളത്തിന്റെ വരുമാനം മറ്റു പലതുമാണെന്ന്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ 72 ശതമാനം വികസന നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവര്‍ണറുടെ ആരോപണത്തിനെതിരെ സിപിഎം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ചിലരത് മറന്നു'. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താന്‍; സതീശനെ കുത്തി യൂത്ത് കോണ്‍ഗ്രസ് സമരവേദിയില്‍ തരൂര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ