കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അധ്യാപകനെതിരെ പോക്‌സോ കേസ്, ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 02:10 PM  |  

Last Updated: 26th November 2022 02:10 PM  |   A+A-   |  

police

എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍സ്‌

 

കൊല്ലം: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. കൊല്ലം കടയ്ക്കല്‍ സ്വദേശി യൂസഫിനെതിരെയാണ് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ബസില്‍ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം മറ്റ് അധ്യാപകരോട് പരാതി പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിലുള്ള അധ്യാപകനായി തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി, കല്ലേറ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ