ഗുരുവായൂരില്‍ അന്നദാന ക്യൂവില്‍ നിന്ന് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 12 വര്‍ഷം തടവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2022 07:30 AM |
Last Updated: 26th November 2022 07:30 AM | A+A A- |

പോക്‌സോ കേസ് പ്രതി വിനോദ്
തൃശ്ശൂർ: ഗുരുവായൂരിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ ക്യൂ നിന്ന പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 12 വർഷം തടവ് ശിക്ഷ. ഇതുപതിനായിരം രൂപ പിഴയും അടയ്ക്കണം.
ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ശ്രീമതി ടി ആർ റീന ദാസാണ് പെരുമ്പിലാവ് ദേശത്തെ മുള്ളുവളപ്പിൽ വീട്ടിൽ വിനോദിന് (37) തടവുശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം.
ഗുരുവായൂർ അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്നിരുന്ന പ്രതി തന്റെ മുന്നിൽ നിന്നിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി വിവരങ്ങൾ കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതോടെ ഗുരുവായൂർ ടെംപിൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.കേസിൽ 21സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 24 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വാട്‌സ്ആപ്പ് മെസ്സേജിന് പിന്നാലെ വീട്ടില്‍ 'അത്ഭുതങ്ങള്‍'; പിന്നില്‍ കൗമാരക്കാരന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ