ഏഴു ദിവസത്തിനുള്ളില്‍ വീടൊഴിയണം; എസ് രാജേന്ദ്രന് സബ് കലക്ടറുടെ നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 08:46 AM  |  

Last Updated: 26th November 2022 08:46 AM  |   A+A-   |  

rajendran

എസ് രാജേന്ദ്രൻ/ ഫെയ്സ്ബുക്ക് ചിത്രം

 

ദേവികുളം: വീടൊഴിയാന്‍ ആവശ്യപ്പെട്ട് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് റവന്യു വകുപ്പിന്റെ നോട്ടീസ്. മൂന്നാര്‍ ഇക്കാ നഗറിലെ ഏഴ് സെന്റ് ഭൂമി പുറമ്പോക്ക് ആയതിനാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സബ് കലക്ടര്‍ രാഹുല്‍ ആര്‍ ശര്‍മ ഇടുക്കി എസ്പിയെ സമീപിച്ചു.

മുന്‍പ് കെഎസ്ഇബിക്ക് റവന്യു വകുപ്പ് നല്‍കിയ ഭൂമി 27ഏക്കറില്‍ കയ്യേറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റ ഭൂമിയാണന്ന് കണ്ടെത്തിയത്. 

രണ്ടുമാസം മുന്‍പ് ഈ പ്രദേശത്ത് നിന്ന് കയ്യേറ്റം ഒഴിപ്പിക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ ദേവികുളം സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, എസ് രാജേന്ദ്രന് മാത്രമാണ് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ സമാന്തര പരിപാടികള്‍ പാടില്ല; ഡിസിസികളെ മുന്‍കൂട്ടി അറിയിക്കണം, തരൂരിനെ വരുതിയിലാക്കാന്‍ കെപിസിസി അച്ചടക്ക സമിതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ