അച്ഛനേയും മകളേയും ബൈക്കിൽ നിന്ന് തള്ളിയിട്ട് മർദ്ദിച്ചു; സഹോദരങ്ങൾ പിടിയിൽ

കൂടല്‍ സ്വദേശി അജിയെയും 13 വയസുള്ള മകളെയുമാണ് പ്രതികള്‍ ബൈക്കില്‍ നിന്ന് തള്ളിയിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പത്തനംതിട്ട: അച്ഛനേയും 13 വയസുള്ള മകളേയും ബൈക്കിൽ നിന്ന് തള്ളിയിട്ട് മർദ്ദിച്ച സംഭവത്തിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കുന്നിക്കോട് സ്വദേശികളായ രഞ്ജിത്, സഹോദരന്‍ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

കൂടല്‍ സ്വദേശി അജിയെയും 13 വയസുള്ള മകളെയുമാണ് പ്രതികള്‍ ബൈക്കില്‍ നിന്ന് തള്ളിയിട്ടത്. അജിയും മകളും പ്രതികളായ സഹോദരങ്ങളും ബൈക്കുകളില്‍ ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. അതിനിടെ പ്രതികളുടെ കൈയിലുണ്ടായിരുന്ന കിളിക്കൂട് പെണ്‍കുട്ടിയുടെ കാലില്‍ തട്ടി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. 

പിന്നാലെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സഹോദരങ്ങള്‍ ഇഞ്ചപ്പാറ ജങ്ഷനില്‍ വച്ച് അജിയെയും മകളെയും ബൈക്കില്‍നിന്ന് തള്ളിയിട്ടത്. ശേഷം മകളുടെ കണ്മുന്നില്‍വെച്ച് അജിയെ ക്രൂരമായി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച നാട്ടുകാരെയും ഇവര്‍ അസഭ്യം പറഞ്ഞു.

സംഭവ സമയം സഹോദരങ്ങളായ രണ്ട് പ്രതികളും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുന്നിക്കോട് സ്വദേശികളായ ഇരുവരും തടിലോറിയിലെ ജീവനക്കാരനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com