ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു; തിരുവനന്തപുരത്ത് രണ്ടു യുവാക്കള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 10:47 AM  |  

Last Updated: 30th November 2022 10:47 AM  |   A+A-   |  

thiruvananthapuram_accident

ബൈക്കപകടത്തില്‍ മരിച്ച യുവാക്കള്‍

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ (19) എന്നിവരാണ് മരിച്ചത്.

ഇന്ന്  പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്. ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട ബൈക്ക് റോഡില്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. റോഡില്‍ വളവില്‍ വച്ച് സിമന്റ് ലോറിയിലാണ് ബൈക്ക് തട്ടിയത്. ബൈക്കില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ‌

ബലാത്സംഗക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖയുണ്ടാക്കി; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ