അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ; കോടതി ഇന്ന് പരിഗണിക്കും; പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തികള്‍ കണ്ടെത്താന്‍ നടപടി

എന്‍ഐഎ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് അബ്ദുള്‍ സത്താര്‍
അബ്ദുള്‍ സത്താര്‍/ ഫയല്‍
അബ്ദുള്‍ സത്താര്‍/ ഫയല്‍

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള എന്‍ഐഎയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എന്‍ഐഎ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. എന്‍ഐഎ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് അബ്ദുള്‍ സത്താര്‍.

പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ സംഘം കോടതിയില്‍ നല്‍കിയിട്ടുള്ള അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്ത അബ്ദുള്‍ സത്താര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്. 

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കൂടുതല്‍ ആസ്തികള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പൊലീസ് തുടങ്ങി.  മറ്റു പേരുകളില്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു കണ്ടെത്താനാണ് പൊലീസ് ശ്രമം. പല ഓഫിസുകളും സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ പേരിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. 

അറസ്റ്റിലായ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടുള്ള ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ പ്രാദേശിക തലത്തില്‍ എവിടെയെങ്കിലും യോഗങ്ങള്‍ ചേരുന്നുണ്ടോ എന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി ഓഫിസ് അടക്കം കോഴിക്കോട് ജില്ലയില്‍ ഇതുവരെ 9 ഓഫിസുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com