നിലമ്പൂര്‍ രാധ വധക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

2014ല്‍ ആണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധ (49) കൊല്ലപ്പെട്ടത്
നിലമ്പൂര്‍ രാധ,  കേസിലെ പ്രതികൾ/ ടിവി ദൃശ്യം
നിലമ്പൂര്‍ രാധ, കേസിലെ പ്രതികൾ/ ടിവി ദൃശ്യം

തിരുവനന്തപുരം: നിലമ്പൂര്‍ രാധ വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രതികളെ വെറുതെ വിട്ട  ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സാഹചര്യത്തെളിവുകള്‍ കോടതി ശരിയായ വിധത്തില്‍ വിലയിരുത്തിയില്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു.

കേസിലെ ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചായിരുന്നു ഹൈക്കോടതി വിധി. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 

2014ല്‍ ആണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധ (49) കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെടുത്ത അന്നു തന്നെ  പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. 

രാവിലെ ഓഫീസ് അടിച്ചുവാരാന്‍ എത്തിയ രാധയെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഓട്ടോയില്‍ കൊണ്ടുപോയി കുളത്തില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈല്‍ഫോണ്‍ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com