മാതാപിതാക്കളെയും ഭാര്യയെയും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് കൊല്ലാന്‍ ശ്രമം; അറസ്റ്റിലായ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th October 2022 07:10 PM  |  

Last Updated: 05th October 2022 07:10 PM  |   A+A-   |  

madhu

അറസ്റ്റിലായ മധു 

 

കണ്ണൂര്‍: മാതാപിതാക്കളെയും ഭാര്യയെയും പാചകവാതക സിലണ്ടര്‍ തുറന്നുവിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂര്‍ എക്സൈസ് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസറുമായ മധുവിനെയാണ് (48) കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ അഗസ്റ്റിന്‍ ജോസഫ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പിന് നാണക്കേടുണ്ടാക്കുംവിധം പെരുമാറിയതിനും ക്രിമിനല്‍ കേസില്‍ റിമാന്‍ഡിലായതിനുമാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കളെയും ഭാര്യയെയും നിരന്തരം ഉപദ്രവിച്ചിരുന്ന മധു പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട്, മൂന്നുപേരെയും അകത്താക്കി അടുക്കള വാതില്‍ അടച്ച് പൂട്ടിയിടുകയായിരുന്നു. 

ഭാര്യ ശാരിക അടുക്കളയിലുണ്ടായിരുന്ന സ്റ്റൂള്‍ കൊണ്ട് വാതിലിന്റെ പൂട്ട് അടിച്ചുതകര്‍ത്ത് മാതാപിതാക്കളെ ഉള്‍പ്പെടെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ