സുഹൃത്തിനെ 37 തവണ കുത്തി, ജീവനോടെ കത്തിച്ചുകൊന്നു; ആറു വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ 

വീട്ടുകാർ നൽകിയിരുന്ന സാമ്പത്തിക സഹായവും പരി​ഗണനയും വീതംവെച്ച് പോകാതിരിക്കാൻ ഇരുവരും പരസ്പരം പുറത്താക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: സുഹൃത്തിനെ കുത്തിയശേഷം ജീവനോടെ കത്തിച്ചുകൊന്ന പ്രതി ആറ് വർഷത്തിനുശേഷം അറസ്റ്റിൽ. അസം സ്വദേശി ഉമാന്ദ്നാഥിനെയാണ് ഒപ്പമുണ്ടായിരുന്ന നാട്ടുകാരൻ മനോജ് ബോറ( 30) കൊലപ്പെടുത്തിയത്. അസമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി പിടികൂടിയ പ്രതിയെ അവിടെ കോടതിയിൽ ​ഹാജരാക്കിയ ശേഷമാണ് വിമാനത്തിൽ നാട്ടിലെത്തിച്ചത്. 

മാളയ്ക്കടുത്ത് പിണ്ടാണിയിൽ പുരയിടത്തിലെ ജോലികളാണ് ഇരുവരും ചെയ്തിരുന്നത്. ഉമാന്ദ്നാഥാണ് ആദ്യം പിണ്ടാണിയിലെത്തിയത്. സംഭവത്തിന് ഏതാനും നാൾ മുമ്പ് മനോജും ഒപ്പമെത്തി. ഇരുവർക്കും വീട്ടുകാരിൽ നിന്ന് നിരവധി സഹായങ്ങളും ലഭിച്ചിരുന്നു. വീട്ടുകാർ നൽകിയിരുന്ന സാമ്പത്തിക സഹായവും പരി​ഗണനയും വീതംവെച്ച് പോകാതിരിക്കാൻ ഇരുവരും പരസ്പരം പുറത്താക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. 

2016 മെയ് ഒൻപതിന് രാത്രിയിലായിരുന്നു കൊലപാതകം. ഉമാന്ദ്നാഥിന്റെ ശരീരത്തിൽ കുത്തേറ്റ 37 മുറിവുകൾ ഉണ്ടായിരുന്നു. രക്ഷപെട്ടോടിയ മനോജ് ബോറ ഉമാന്ദ്നാഥിന്റെ ഫോണുമായി തീവണ്ടിയിൽ ‌ബിഹാറിലേക്കാണ് ആദ്യം പോയത്. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഒളിവിൽ താമസിച്ചു. പിന്നീട് അസമിലേക്ക് തിരിച്ചെത്തി വിവാഹം കഴിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com