എംജി റോഡില്‍ സ്വകാര്യ ഹോട്ടല്‍ പാര്‍ക്കിങ്; വിവാദം; മന്ത്രി റിയാസ് റിപ്പോര്‍ട്ട്‌ തേടി

റോഡ്‌സ് വിഭാഗം ചീഫ്എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയത്
മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫെയ്‌സ്ബുക്ക്
മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം:  എംജി റോഡിലെ തിരക്കേറിയ ഭാഗം സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച കോര്‍പറേഷന്റെ നടപടി വിവാദത്തില്‍. പ്രതിമാസം 5,000 രൂപ വാടക ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വാടകയ്ക്ക് നല്‍കിയത്. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. റോഡ്‌സ് വിഭാഗം ചീഫ്എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയത്.

എംജി റോഡില്‍ ആയുര്‍വേദ കോളജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാര്‍ക്കിങ്ങിന് അനുമതി നല്‍കിയത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോര്‍പറേഷന്‍ സെക്രട്ടറിയും 100 രൂപയുടെ പത്രത്തില്‍ കരാറുണ്ടാക്കി ഒപ്പും വച്ചു. 

റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാര്‍ക്കിങ്ങിന് അനുവദിക്കാന്‍ സര്‍ക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ നടപടി. മുന്‍പ് പൊതുജനങ്ങളില്‍നിന്ന് 10 രൂപ ഈടാക്കി പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരുന്ന സ്ഥലമാണ് ഹോട്ടലിന് കൈമാറിയത്. ഈ സ്ഥലത്ത് മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹോട്ടലുകാര്‍ തടയാന്‍ തുടങ്ങിയത് വാക്കുതര്‍ക്കത്തിനു ഇടയാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com