എല്‍ദോസ് കുന്നപ്പിള്ളി/ഫയല്‍ ചിത്രം
എല്‍ദോസ് കുന്നപ്പിള്ളി/ഫയല്‍ ചിത്രം

ഒന്നിച്ചു യാത്ര ചെയ്യുന്നതിനിടെ മർദിച്ചു, എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി അധ്യാപിക; അറിയില്ലെന്ന് എംഎൽഎ, അന്വേഷണം

ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദിച്ചെന്നാണ് പരാതി
Published on

തിരുവനന്തപുരം; പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദിച്ചെന്ന് സ്ത്രീയുടെ പരാതി. തിരുവനന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപികയാണ് എംഎൽഎക്ക് എതിരെ പൊലീസിനെ സമീപിച്ചത്. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദിച്ചെന്നാണ് പരാതി. 

കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറി. എന്നാൽ മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് എൽദോസ് കുന്നപ്പിള്ളി പറയുന്നത്. പൊലീസ് അന്വേഷിക്കട്ടെയെന്നും പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com