രാത്രിയിൽ അസാധാരണ മുഴക്കം, വിറയൽ; കോട്ടയ്ക്കലിൽ ഭൂചലനമെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th October 2022 06:44 AM  |  

Last Updated: 12th October 2022 06:45 AM  |   A+A-   |  

earthquake

പ്രതീകാത്മക ചിത്രം

 

മലപ്പുറം; കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി അസാധാരണമുഴക്കം. ഭൂചലനമാണെന്നാണ് സംശയം. പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ  രാത്രി 10.15-നാണ് ആദ്യമുഴക്കം അനുഭവപ്പെട്ടത്.  പിന്നീട് ഒരു ഇരുപത് മിനിറ്റിനുശേഷവും ഇതാവർത്തിച്ചു. 

മുഴക്കങ്ങൾക്കുശേഷം കുറച്ചുസമയം ഒരു വിറയലുമുണ്ടായതായി മുഴക്കങ്ങളുണ്ടായ സ്ഥലങ്ങളിലെ ജനങ്ങൾ പറഞ്ഞു. ഇരമ്പലും ശബ്ദവും കേട്ടതായും ആളുകൾ പറഞ്ഞു. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ, ശബ്ദം അതിന്റേതാണോ എന്ന സംശയവുമുണ്ടായി. എന്നാൽ, ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിശ്രമമുറി പൂട്ടി; ആംബുലന്‍സ് ഡ്രൈവര്‍ സൂപ്രണ്ടിന്റെ മുറി പൂട്ടി; സസ്‌പെന്‍ഷന്‍

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ