46 മുറിവുകള്‍, കൈ അറ്റനിലയില്‍; നരബലി നടന്ന വീടിന് സമീപത്തെ സ്ത്രീ കൊല്ലപ്പെട്ടതിലും ദുരൂഹത 

46 മുറിവുകളാണ് സരോജിനിയുടെ ദേഹത്തുണ്ടായത്. നരബലിയായിരുന്നോ ഇതും എന്ന സംശയമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്
സരോജിനി
സരോജിനി


പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടന്ന വീടിന് സമീപത്തെ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ സംശയവുമായി ബന്ധുക്കൾ. 9 വർഷം മുൻപ് നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികിൽ നിന്നാണ് ലഭിച്ചത്. 46 മുറിവുകളാണ് സരോജിനിയുടെ ദേഹത്തുണ്ടായത്. നരബലിയായിരുന്നോ ഇതും എന്ന സംശയമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. 

2014 സെപ്റ്റംബർ പതിനാലിനാണ് 60 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരികിൽ കാണുന്നത്.  ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാർന്ന നിലയിലായിരുന്നു. ഇരു കൈകളിലുമായിരുന്നു മിക്ക മുറിവുകളും. ഒരു കൈ അറ്റനിലയിലും. മൃതദേഹം കുളിപ്പിച്ച നിലയിൽ ആയിരുന്നുവെന്ന് മകൻ പറയുന്നു. ഇലന്തൂരിലെ നരബലി നടന്ന വീടിൻറെ ഒന്നരക്കിലോമീറ്റർ മാറിയാണ് സരോജിനിയുടെ വീട്. 

നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതിയെ കണ്ടെത്താൻ കഴിയാതെ പോയതിന് പിന്നിലെന്ന ആരോപണമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com