സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ട; കോണ്‍ഗ്രസ് സഖ്യത്തില്‍ വ്യക്തത വേണം, സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2022 06:16 PM  |  

Last Updated: 16th October 2022 06:16 PM  |   A+A-   |  

cpi_party_congress

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന്‌

 

വിജയവാഡ: ബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച രാജാജി മാത്യു തോസമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യമുണ്ടാക്കണം. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും അടക്കമുള്ള ദേശീയ കക്ഷികളും ചേര്‍ന്ന് മാത്രമേ ബിജെപി വിരുദ്ധ ബദല്‍ രൂപീകരിക്കാന്‍ സാധിക്കുള്ളുവെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ടെന്നും കേരള ഘടകം ആവശ്യപ്പെട്ടു. 

അതേസമയം, പാര്‍ട്ടിയില്‍ പ്രായ പരിധി കര്‍ശനമായി നടപ്പാക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം. പാര്‍ട്ടിയില്‍ യുവാക്കളുടെ സാന്നിധ്യം കുറവാണെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളില്‍ ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കുന്നവരെ ക്ഷണിതാക്കളാക്കാം എന്ന നിര്‍ദേശത്തെ കേരള ഘടകം എതിര്‍ത്തേക്കും. 

ഈ വാർത്ത കൂടി വായിക്കൂ തരൂരിന്റെ പരാതി: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടിങ് രീതിയില്‍ മാറ്റം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ