ആഭിചാര ക്രിയകള്‍ നടത്തുന്നു; ക്ഷേത്രത്തിന് എതിരെ നാട്ടുകാര്‍, പൂജാരി പോക്‌സോ കേസ് പ്രതി (വീഡിയോ)

ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിക്കെതിരെ പോക്സോ കേസുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി
മഠത്തിലാന്‍ മുത്തപ്പന്‍കാവ് അയ്യപ്പക്ഷേത്രം
മഠത്തിലാന്‍ മുത്തപ്പന്‍കാവ് അയ്യപ്പക്ഷേത്രം


തൃശൂര്‍: ആഭിചാര ക്രിയകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് തൃശൂരില്‍ ക്ഷേത്ര പൂജാരിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മാള കുണ്ടൂര്‍ മഠത്തിലാന്‍ മുത്തപ്പന്‍ കാവ് ക്ഷേത്രത്തിനെതിരെയാണ് പ്രധിഷേധം. നിയമവിരുദ്ധ ആഭിചാരക്രിയകള്‍ നടത്തുന്ന ക്ഷേത്രം അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിക്കെതിരെ പോക്സോ കേസുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മുമ്പും പൂജാരിക്കെതിരെ നാട്ടുകാര്‍ സമാന പരാതിയുയര്‍ത്തിയിരുന്നു. പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ അരോപിക്കുന്നു.

മൂന്ന് വര്‍ഷമായി ഈ ക്ഷേത്രത്തില്‍ പൂജ നടന്നുവരികയാണ്. മുന്‍പ് കല്‍പ്പണിക്കാരനായ ഒരു വ്യക്തിയാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തില്‍ നടക്കുന്നത് ആഭിചാരമാണെന്നും ഇത് തങ്ങളുടെ സൈ്വര്യ ജീവിതം നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി നടക്കുന്ന  ആഭിചാര ക്രിയകള്‍ മൂലമുണ്ടാകുന്ന വലിയ ബഹളങ്ങള്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com