ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായത് ലക്ഷങ്ങള്‍; പിന്നാലെ അയല്‍വീടുകളില്‍ മോഷണം, യുവാവ് പിടിയില്‍

ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെ അയൽവീടുകളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ
മോഷണക്കേസില്‍ പിടിയിലായ യാക്കൂബ്‌
മോഷണക്കേസില്‍ പിടിയിലായ യാക്കൂബ്‌


ഇടുക്കി: ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെ അയൽവീടുകളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. വണ്ടിപ്പെരിയാർ പുതുലയം സ്വദേശി യാക്കൂബാണ് പിടിയിലായത്. 

വണ്ടിപ്പെരിയാർ മഞുമലയ്ക്ക് സമീപത്തെ ആറ് വീടുകളിൽ നിന്നും സ്വർണ്ണം മോഷണം പോയതായി കഴിഞ്ഞ ദിവസമാണ് പൊലീസിന് പരാതി ലഭിച്ചത്. വീട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ യാക്കൂബിനെ പൊലീസ് ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് ഉറപ്പിച്ചത്. 

മാതാപിതാക്കളിൽ നിന്നും മറ്റുമായി കിട്ടിയ ആറുലക്ഷം രൂപ യാക്കൂബിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. പുതിയ വീട് പണിയാനായി ലഭിച്ചതായിരുന്നു ഇത്. ഇതിൽ ഒന്നര ലക്ഷം രൂപയോളം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടു. ഈ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് യാക്കൂബ് പൊലീസിനോട് സമ്മതിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com