യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക ആശുപത്രിയിലേതല്ല; ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് 

ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ല എന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേത് ആകാൻ സാധ്യതയില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ല എന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 

കണക്കെടുപ്പിൽ ശസ്ത്രക്രിയക്കായി ഉപയോ​ഗിച്ച എല്ലാ ഉപകരണങ്ങളും കൃത്യമായി രേഖപെടുത്തിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംഭവത്തിൽ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ അന്വേഷണം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷൽ ഓഫിസർ ഡോ അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.  

മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. 2017 ലാണ് സംഭവം. ഈ വർഷം സെപ്റ്റംബറിലാണ് കത്രിക പുറത്തെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com