ബസ് കാത്തുനിന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂള്‍വിട്ട് വീട്ടിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ മഫ്തിയില്‍ എത്തിയ പൊലീസുകാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു
വിദ്യാർത്ഥിയെ പൊലീസ് മർദിക്കുന്നു, അക്രമത്തിന് ഇരയായ വിദ്യാർത്ഥി/ ടെലിവിഷൻ ദൃശ്യം
വിദ്യാർത്ഥിയെ പൊലീസ് മർദിക്കുന്നു, അക്രമത്തിന് ഇരയായ വിദ്യാർത്ഥി/ ടെലിവിഷൻ ദൃശ്യം

മലപ്പുറം; കീഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍.  കാഴിക്കോട് മാവൂര്‍ സ്‌റ്റേഷനിലെ ഡ്രൈവറായ അബ്ദൂള്‍ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് എടവണ്ണ സ്റ്റേഷനിലെ ഡ്രൈവറായ അബ്ദുള്‍ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു. 

ഈ മാസം 13നാണ് സംഭവമുണ്ടാകുന്നത്. കുഴിമണ്ണ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അന്‍ഷിദിനെയാണ് അബ്ദുള്‍ അസീസും അബ്ദുള്‍ ഖാദറും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. സ്‌കൂള്‍വിട്ട് വീട്ടിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ മഫ്തിയില്‍ എത്തിയ പൊലീസുകാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് സാരമായി പരുക്കേറ്റിരുന്നു. 

സംഭവം ചര്‍ച്ചയായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഗുരുതരമായ വീഴ്ചയാണ് അബ്ദുള്‍ അസീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 

രണ്ടുപൊലീസുകാര്‍ക്കെതിരെയും കൊണ്ടോട്ടി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത് എന്നുകാട്ടി വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി എഎസ്പിക്ക് അന്വേഷണ ചുമതല നല്‍കിയിരുന്നു. നേരത്തെ എടവണ്ണ സ്റ്റേഷനിലെ ബ്ദുള്‍ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് അസീസിന് എതിരെയും നടപടിയുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com