വാഹനത്തിന് അകത്തും രക്ഷയില്ല!; തെരുവുനായ ഓട്ടോയ്ക്കുള്ളില്‍ കയറി ഡ്രൈവര്‍മാരെ കടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2022 09:06 PM  |  

Last Updated: 25th October 2022 09:06 PM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കായംകുളം എരുവയില്‍ തെരുവുനായ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍മാരടക്കം മൂന്നു പേര്‍ക്ക് പരിക്ക്. എരുവ ചിറയില്‍ വടക്കതില്‍ ലക്ഷ്മി ഭവനത്തില്‍ ഹരികുമാര്‍ (54), രാജു ഭവനത്തില്‍ രാജു (57), കാഞ്ഞിരക്കാട്ട് പടീറ്റതില്‍ രമണന്‍ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ ഹരികുമാറിനെയും രാജുവിനെയും എരുവ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാന്‍ഡില്‍ വാഹനത്തിനുള്ളില്‍ കയറിയാണ് കടിച്ചത്.

ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തു നിന്ന രമണനും കടിയേറ്റത്. പാഞ്ഞടുത്ത തെരുവുനായ രമണനെ മറിച്ചിട്ട ശേഷമാണ് കടിച്ചത്. മൂവര്‍ക്കും കാലിനാണ് കടിയേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെണ്‍കുട്ടികള്‍ പുറത്തുകടന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ