ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ ബസ് ഓടിച്ചു; ഡ്രൈവറെ കൈയോടെ പൊക്കി മോട്ടോര്‍ വാഹനവകുപ്പ്

ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ ബസ് ഓടിച്ചു; ഡ്രൈവറെ കൈയോടെ പൊക്കി മോട്ടോര്‍ വാഹനവകുപ്പ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

മലപ്പുറം: ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ബുധനാഴ്ച രാവിലെ എടരിക്കോട്-പുതുപറമ്പ് റൂട്ടില്‍ പൊട്ടിപ്പാറയിലാണ് സംഭവം.

പരിശോധനക്കിടെ ലൈസന്‍സ് ഇല്ലാതെയാണ് ഡ്രൈവര്‍ സ്‌കൂള്‍ ബസ് ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ബസില്‍നിന്നും ഇറക്കി വിട്ടു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജീഷ് വാലേരി ബസോടിച്ച് വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

ഇരിങ്ങല്ലൂര്‍ എഎല്‍പി സ്‌കുളിന്റെ ഉടമസ്ഥതയിലുള്ള ബസാണിത്. ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറെ വെച്ച് വാഹനം ഓടിച്ചതിന് സ്‌കൂള്‍ ബസിന്റെ ആര്‍സി ഉടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com