'എല്ലാ അധികാരങ്ങളും തനിക്കാണെന്ന് ശുംഭന്‍മാര്‍ വിചാരിച്ചാല്‍ എന്തുചെയ്യാന്‍ പറ്റും?'; ഗവര്‍ണറെ കടന്നാക്രമിച്ച് കാനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 'ലോകത്തുള്ള എല്ലാ അധികാരങ്ങളും എന്റേതാണെന്ന് ആരെങ്കിലും ശുംഭന്‍മാര്‍ വിചാരിച്ചാല്‍ അതില്‍ നമുക്കൊക്കെ എന്തുചെയ്യാന്‍ പറ്റും' എന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വ വാര്‍ഷികാചരണ വേദിയിലായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.  

'ധനമന്ത്രി കെഎന്‍ ബാലഗോപാലിന് എതിരെയുള്ള തന്റെ പ്രീതി പിന്‍വലിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രീതി എന്ന് പറയുന്നത് പിന്‍വലിക്കാനും പിന്നെ കൊടുക്കാനുമുള്ളതാണോ? അപ്പോള്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള ഞങ്ങളുടെ പ്രീതി ഞങ്ങളും പിന്‍വലിച്ചുവെന്ന്  കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചു''- കാനം പറഞ്ഞു. 

'അദ്ദേഹമാണ് ഈ യൂണിവേഴ്‌സിറ്റികള്‍ എല്ലാം ഭരിക്കുന്നത് എന്നാണ് ധാരണ. ഗവര്‍ണര്‍ എന്ന പദവി ഭരണഘടനയില്‍ 153 മുതല്‍ 164 വരെയുള്ള  അനുച്ഛേദങ്ങളില്‍ പറയുന്ന അധികാരങ്ങള്‍ മാത്രമുള്ള ഒരാളാണ്. അല്ലാതെ ലോകത്തുള്ള എല്ലാ അധികാരങ്ങളും എന്റേതാണെന്ന് ആരെങ്കിലും ശുംഭന്‍മാര്‍ വിചാരിച്ചാല്‍ അതില്‍ നമുക്കൊക്കെ എന്തുചെയ്യാന്‍ പറ്റും?'-കാനം ചോദിച്ചു. 

സംസ്ഥാനത്തെ 9 വൈസ് ചാന്‍സലര്‍മാരോടാണ് ഗവര്‍ണര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഫയലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് പറഞ്ഞാല്‍ അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സഹായം വെട്ടിക്കുറച്ച് സംസ്ഥാനത്തെ ഗുരുതര പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com