യുവതിയെ കടയില്‍ കയറി ആക്രമിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2022 09:18 PM  |  

Last Updated: 29th October 2022 09:18 PM  |   A+A-   |  

suspended

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം:  കാട്ടാക്കടയില്‍ യുവതിയെ ആക്രമിച്ച കേസില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പൊലീസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയില്‍ കയറി ആക്രമിച്ചത്. സാധനം വാങ്ങിയതിന് ശേഷം പൈസ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയിൽ ആംബുലൻസ് മറിഞ്ഞ് രോ​ഗിക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ