പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പുതിയ മെട്രോ പാത ഉ​ദ്ഘാടനം ചെയ്യും, കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം

വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം

കൊച്ചി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ന് കേരളത്തിൽ എത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാൻ എത്തുന്ന മോദി വിവിദ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലും നെടുമ്പാശ്ശേരിയിലും കർശന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. വ്യാഴാഴ്ച കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. വൈകിട്ട് 4.25 നാണ് നെടുമ്പാശ്ശേരിയിൽ പ്രധാനമന്ത്രി വിമാനമിറങ്ങുക. വൈകുന്നേരം നെടുമ്പാശ്ശേരിയിൽ നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും.

വൈകിട്ട് 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്‍ററിലാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30 ന് ആണ് കൊച്ചി ഷിപ്പയാർഡിൽ ഐഎൻ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. തുടർന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് നിയന്ത്രണമുണ്ട്. ഇന്ന് ഉച്ചയക്ക് 2 മണിമുതൽ 8 മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും നിയന്ത്രണമുണ്ട്. 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റുര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല.അങ്കമാലി പെരുമ്പാവൂർ ഭാഗത്തേക്കുള്ള യാത്രക്കാർ മഞ്ഞപ്ര കോടനാട് വഴി പോകണം. രാത്രി 7 മണിയോടെ റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും രാത്രി കൂടികാഴ്ച നടത്തും.  

വെള്ളിയാഴ്ച കൊച്ചി നഗരത്തിലും എറണാകുളം സിറ്റിയിൽ നിന്നും പശ്ചിമ കൊച്ചിയിലേക്കുള്ള ചെ റുവാഹനങ്ങൾ വൈപ്പിൻ ജങ്കാർ സർവ്വീസ് വഴി പോകണം. നാളെ പകല്‍ 11 മുതല്‍ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com