യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു

ലഹള ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ് രാഹുലിന്റെ പോസ്‌റ്റെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍/ ഫെയ്‌സ്ബുക്ക് ചിത്രം
രാഹുല്‍ മാങ്കൂട്ടത്തില്‍/ ഫെയ്‌സ്ബുക്ക് ചിത്രം

പത്തനംതിട്ട: കലാപാഹ്വാനത്തിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. രാഹുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അടൂര്‍ പൊലീസ് കേസെടുത്തത്. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഓഗസ്റ്റ് 16 ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസെടുത്തത്.  കൊല്ലം കേന്ദ്രീകരിച്ചുള്ള  സോഷ്യൽ മീഡിയ കൂട്ടായ്മ ആണ് പൊലീസിൽ പരാതി നൽകിയത്. ലഹള ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ് രാഹുലിന്റെ പോസ്‌റ്റെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. 

എത്ര മുസ്ലീം സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് കേസെടുത്തത്. മറ്റുപാര്‍ട്ടികളുടെ മേല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരോപിക്കുമെങ്കിലും, അന്വേഷണം സിപിഎമ്മിലേക്കെത്തുമ്പോൾ പൊടുന്നനെ നിലക്കുന്നതായും രാഹുല്‍ പോസ്റ്റില്‍ ആരോപിക്കുന്നു. സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും രാഹുൽ പോസ്റ്റിൽ ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com