'ഈ ഓണക്കാലത്തെ  ഏറ്റവും മധുരമായ സമ്മാനം'

'പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ?' എന്ന ക്ഷേമാന്വേഷണത്തിലൂടെയാണ് കത്ത് തുടങ്ങുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഓണത്തിന് തങ്ങളോടൊപ്പം ഇരുന്ന് സദ്യ കഴിക്കാന്‍ വിദ്യാഭ്യാസമന്ത്രിയെ ക്ഷണിച്ച് കുരുന്നുകള്‍. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്‍മെന്റ് എല്‍ പി എസിലെ 85 രണ്ടാം ക്ലാസ്സുകാര്‍ ചേര്‍ന്നാണ് മന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതിയത്. എല്ലാവര്‍ക്കും വേണ്ടി മീനാക്ഷിയാണ് കത്തെഴുതിയത്. 

മന്ത്രി ശിവന്‍കുട്ടി തന്നെയാണ് ഈ കത്ത് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.  'പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ?' എന്ന ക്ഷേമാന്വേഷണത്തിലൂടെയാണ് കത്ത് തുടങ്ങുന്നത്. 

'അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്‌കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബർ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചർ പറഞ്ഞത്. ഞങ്ങളോടൊപ്പം ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ? എന്ന് കുരുന്നുകള്‍ കത്തിലൂടെ ആഗ്രഹം പങ്കുവെച്ചു. 

കുഞ്ഞുങ്ങളുടെ ക്ഷണം സ്വീകരിച്ച് സ്‌കൂളില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളില്‍  കുറിച്ചു. ഈ ഓണക്കാലത്തെ  ഏറ്റവും മധുരമായ സമ്മാനമാണ് ഈ ക്ഷണത്തിലൂടെ തനിക്ക് ലഭിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

കത്തിന്റെ പൂർണരൂപം: 

എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവർമെന്റ് എൽ പി എസിലെ രണ്ടാം ക്ലാസ്സുകാർ എന്നെ അവരുടെ സ്കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്കൂളിലെ ഓണാഘോഷം.
"കുഞ്ഞുങ്ങളെ ഞാൻ നാളെ വരും. 
നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാൻ...
എന്ന് സ്വന്തം
മന്ത്രി അപ്പൂപ്പൻ "

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com