ആദ്യം കിട്ടിയത് മുക്കുപണ്ടം; പിന്നാലെ മറ്റൊരു സ്ത്രീയുടെ അഞ്ച് പവൻ സ്വർണമാല പൊട്ടിച്ചു; കള്ളനെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 06:42 AM  |  

Last Updated: 02nd September 2022 06:42 AM  |   A+A-   |  

dyfi leader and brother arrested

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. അടിമാലി തോക്കുപാറ ഇല്ലിക്കൽ അജിത്ത് (29) ആണ് അറസ്റ്റിലായത്. തൊടുപുഴ - പാലാ റൂട്ടിൽ അറയ്ക്കപ്പാറയിലേക്കുള്ള ഇടവഴിയിൽ ഇന്നലെ രാവിലെ 11.45നാണു സംഭവം. സ്ത്രീയുടെ  അഞ്ച് പവന്റെ മല പൊട്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം.

ചാലിക്കുന്നേൽ ചിന്നമ്മ ജോസിന്റെ (57) മാലയാണ് പൊട്ടിച്ചെടുത്തത്. സമീപത്തുള്ള ധ്യാന കേന്ദ്രത്തിലേക്കു വഴി ചോദിച്ചെത്തിയ പ്രതി ചിന്നമ്മയെ തള്ളിയിട്ട ശേഷം മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. നാട്ടുകാർ പിന്നാലെയോടി ഇയാളെ പിടികൂടി.

ചോദ്യം ചെയ്യലിൽ ഈ സംഭവത്തിനു തൊട്ടുമുൻപ് ഇതേ റോഡിന്റെ മറുഭാഗത്തു വച്ച്  കല്യാണി (87) എന്ന സ്ത്രീയുടെ മാലയും പൊട്ടിച്ചതായി ഇയാൾ സമ്മതിച്ചു. അതു മുക്കുപണ്ടമാണെന്നു കല്യാണി വിളിച്ചു പറഞ്ഞതിനാൽ അജിത്ത് മറുവശത്തെത്തി ചിന്നമ്മയുടെ മാല പൊട്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രണ്ട് മാലകളും ഇയാളിൽ നിന്നു കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജോലിക്കെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി; ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി കൂട്ട ബലാത്സംഗം: പ്രതികള്‍ പിടിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ