ഗൂ​ഗിൾ പേ വഴി കൈക്കൂലി; എംവിഡി ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 06:14 PM  |  

Last Updated: 03rd September 2022 06:14 PM  |   A+A-   |  

mvd

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന. 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഏജന്റുമാർ അഴിമതി പണം നൽകുന്നത് ഗൂഗിൾ പേ  അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു. പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. 

ഏജന്റുമാരിൽ നിന്നു പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഏജന്റുമാരുടെ സ്ഥപനങ്ങള്‍, ഡ്രൈവിങ് സ്കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. പരിശോധനാ റിപ്പോർട്ട് എസ്പിമാർ നാളെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആവേശം വിതറാന്‍ 'ബൈക്ക് സ്റ്റണ്ട്'; അഭ്യാസത്തിന് ബൈക്കുമായി എത്തിയത് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക്, കുടുങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ