ആവേശം വിതറാന്‍ 'ബൈക്ക് സ്റ്റണ്ട്'; അഭ്യാസത്തിന് ബൈക്കുമായി എത്തിയത് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക്, കുടുങ്ങി

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ തെളിവായി സ്വീകരിച്ചുകൊണ്ടാണ് നടപടി
ആവേശം വിതറാന്‍ 'ബൈക്ക് സ്റ്റണ്ട്'; അഭ്യാസത്തിന് ബൈക്കുമായി എത്തിയത് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക്, കുടുങ്ങി

തിരുവനന്തപുരം: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ റോഡില്‍ അഭ്യാസം നടത്തിയ ബൈക്ക് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരം കാരേറ്റില്‍ നിന്നാണ് ബൈക്ക് പിടിച്ചെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ തെളിവായി സ്വീകരിച്ചുകൊണ്ടാണ് നടപടി. 

ആബി മോസ് എന്ന ഇന്‍സ്റ്റ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.  കിളിമാനൂര്‍ സ്വദേശി അഭിലാഷ് വിജയന്റെ ബൈക്കാണ് പിടികൂടിയത്. കിളിമാനൂര്‍, കാരേറ്റ്, വെമ്പായം, വട്ടപ്പാറ മേഖലകളില്‍ ബൈക്ക് സ്റ്റണ്ടുകള്‍ നടക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പിന് വിവരം ലഭിച്ചിരുന്നു. 

ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. കാരേറ്റ്, കിളിമാനൂര്‍ പ്രദേശങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നവരെ പിടികൂടാനായി കാത്തു നിന്നിരുന്നു. അങ്ങനെ കാരേറ്റില്‍ കാത്തുനിന്ന ഉദ്യോഗസ്ഥര്‍ക്കു മുന്നിലേക്ക് ബൈക്ക് എത്തുകയായിരുന്നു. 

ബൈക്ക് ഓടിച്ചയാളെ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളെ പൊലീസിന് കൈമാറി. ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഭിലാഷിന്റെ സുഹൃത്തുക്കളാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് വിവരം. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്യുക, ബൈക്ക് ഓടിച്ചിരുന്നവരുടെ ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ കടുത്ത നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com