വയനാട്ടില്‍ രണ്ടര വയസ്സുകാരന്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th September 2022 09:38 PM  |  

Last Updated: 05th September 2022 09:38 PM  |   A+A-   |  

Two children drowned in Kottayam

പ്രതീകാത്മക ചിത്രം


മാനന്തവാടി:വയനാട്ടില്‍ രണ്ടര വയസ്സുകാരന്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചത്. 

വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധത്തില്‍ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഈപ്പച്ചന്റെ ഇറവറന്‍സ്'; ബിജിമോളോട് വിശദീകരണം തേടാന്‍ സിപിഐ ജില്ലാ നേതൃത്വം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ