'ഈപ്പച്ചന്റെ ഇറവറന്‍സ്'; ബിജിമോളോട് വിശദീകരണം തേടാന്‍ സിപിഐ ജില്ലാ നേതൃത്വം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th September 2022 09:22 PM  |  

Last Updated: 05th September 2022 09:22 PM  |   A+A-   |  

bijimol

ഇഎസ് ബിജിമോള്‍


 

തൊടുപുഴ: പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് എതിരായ പരാമര്‍ശത്തില്‍ മുന്‍ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളോട് വിശദീകരണം തേടാന്‍ സിപിഐ. ഇടുക്കി ജില്ലാ കൗണ്‍സിലിലാണ് തീരുമാനം. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു. 

സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച ബിജിമോള്‍ക്ക് എതിരെ ജില്ലാ നേതൃത്വം നിര്‍ത്തിയ കെ സലിംകുമാര്‍ വിജയിച്ചു. ഇതിന് പിന്നാലെ, ജില്ലാ നേതൃത്വത്തിന് എതിരെ പരസ്യ പ്രതികരണവുമായി ബിജിമോള്‍ രംഗത്തുവന്നു. പതിനഞ്ച് ശതമാനം വനിതാ സംവരണമെന്ന പാര്‍ട്ടിയുടെ നിലപാടിന് എതിരെയാണ് ജില്ലാ നേതൃത്വം പ്രവര്‍ത്തിച്ചത് എന്നായിരുന്നു ബിജിമോള്‍ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചത്. 

സെക്രട്ടറി പദവിയിലേയ്ക്ക് തന്നെ പരിഗണിച്ചപ്പോള്‍ ജെന്‍ഡര്‍ പരിഗണന ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തന്നെ അപമാനിക്കുവാന്‍ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്ത ആദര്‍ശ രാഷ്ട്രീയവക്താക്കളുടെ നെറികെട് ട്രോമയായി തന്നെ വേട്ടയാടുമെന്ന് ബിജിമോള്‍ കുറിച്ചിരുന്നു. 

'സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ ഏത് പൊന്നു തമ്പുരാന്‍ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗില്‍ പറഞ്ഞാല്‍ ഇറവറന്‍സാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോള്‍ ഇത്തിരി ഔട്ട് സ്‌പോക്കണുമാകും തിരുമേനിമാരെ. കാരണം ഇത് ജനുസ് വേറെയാണ്.'- എന്നും ബിജിമോള്‍ കുറിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ചിലരുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്ന്; ഈ സ്ഥാനത്ത് ഇരുന്ന് കൂടുതല്‍ പറയുന്നില്ല'; ലത്തീന്‍ അതിരൂപതയ്‌ക്കെതിരെ മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ