വീട്ടില്‍ നിന്നും പാന്‍മസാല നിര്‍മ്മാണ യന്ത്രം കണ്ടെടുത്തു; 500 കിലോ പുകയില ഉത്പന്നങ്ങളും 12 കുപ്പി മദ്യവും പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2022 02:21 PM  |  

Last Updated: 06th September 2022 02:21 PM  |   A+A-   |  

panmasala

 

കോട്ടയം: കോട്ടയം വടവാതൂരില്‍ വന്‍ ലഹരിവേട്ട. വടവാതൂരില്‍ ഒരു വീട്ടില്‍ നിന്നും പാന്‍മസാല നിര്‍മ്മാണ യന്ത്രം കണ്ടെടുത്തു. 20 ലക്ഷം രൂപയുടെ പാന്‍മസാല പിടിച്ചെടുത്തു. ഒരാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. 12 കുപ്പി മദ്യവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കളത്തിപ്പടി സ്വദേശി സരുണ്‍ ശശി എന്നയാളാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഓണക്കാലം കണക്കിലെടുത്ത് വിപുലമായ തോതില്‍ പാന്‍മസാല നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും ഫീല്‍ഡ് യൂണിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് എക്‌സൈസ് കമ്മീഷണര്‍ രാജേഷ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

തെങ്ങ് കടപുഴകി ദേഹത്ത് വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ