ബെല്ലും ബ്രേക്കുമില്ലാതെ മത്സരിച്ചോടി, ഒടുവിൽ അപകടം; സ്വകാര്യ ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 08:39 AM  |  

Last Updated: 07th September 2022 08:39 AM  |   A+A-   |  

bus fitness

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: മത്സരയോട്ടം നടത്തി അടകടത്തിൽപ്പെട്ട  സ്വകാര്യ ബസ്സുകൾ കസ്റ്റഡിയിൽ എടുത്തു. പെരുമണ്ണ - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗസൽ ബസ്സും മെഡിക്കൽ കോളേജ് സിറ്റി റൂട്ടിലോടുന്ന ലാർക്ക് ബസ്സുമാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്. മെഡിക്കൽ കോളേജ് - കോഴിക്കോട് റൂട്ടിൽ തൊണ്ടയാട് കാവ് ബസ്സ് സ്റ്റോപ്പിനടുത്തുവച്ചാണ് അപകടമുണ്ടായത്. 

ചേവായൂർ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിൽ വച്ച് ബസ്സുകൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ സ്പീഡ് ഗവർണറുകൾ പ്രവർത്തനരഹിതമായും, ബ്രേക്ക് ക്ഷമത കുറവായും കണ്ടെത്തി. ഇതേതുടർന്ന് ഇരു ബസ്സുകളുടെയും ഫിറ്റ്നസ് റദ്ദാക്കി. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള ശുപാർശയും നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സഹോദരിയെയും അയൽവാസിയെയും അടിച്ചിട്ടു, കൊല്ലത്ത് 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി; അഞ്ച് മണിക്കൂർ നീണ്ട തിരച്ചിൽ, രക്ഷപെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ