കോട്ടയത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു; പ്രദേശത്ത് ജാ​ഗ്രതാ നിർദ്ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2022 04:01 PM  |  

Last Updated: 08th September 2022 04:01 PM  |   A+A-   |  

murrah_buffalo

പ്രതീകാത്മക ചിത്രം

 

കോട്ടയം: പാമ്പാടിയിൽ പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പന്തമാക്കൽ വീട്ടിൽ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. 

ഇന്നലെ രാത്രി മുതൽ പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. പോത്തിന്റെ പേ വിഷബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. 

രണ്ടാഴ്ച മുൻപ് പോത്തിനെ ഒരു തെരുവു നായ കടിച്ചിരുന്നു. ഈ നായയ്ക്കും പേ വിഷബാധ ഉണ്ടെന്നു സംശയിക്കുന്നു. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു; രണ്ടുപേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ