കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു; രണ്ടുപേര്‍ കസ്റ്റഡിയില്‍

അയല്‍വാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂര്‍: തൃശൂര്‍ കയ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ യുവാവിന് വെട്ടേറ്റു. കരുവാന്‍ കോളനി തട്ടേക്കാട്ട് വീട്ടില്‍ അരുണ്‍കുമാറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അക്രമവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അയല്‍വാസികളായ സനില്‍കുമാര്‍, സഹോദരന്‍ സനീഷ് കുമാര്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അരിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് അരുണ്‍കുമാറിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. 

വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ പിതാവിനെ അരുണ്‍കുമാര്‍ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com