വീണ്ടും തെരുവുനായ ആക്രമണം; ബസ് സ്‌റ്റോപ്പിലേക്ക് പോകവെ വീട്ടമ്മയെ നായ കടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 02:37 PM  |  

Last Updated: 09th September 2022 02:37 PM  |   A+A-   |  

stray dogs attacks

പ്രതീകാത്മക ചിത്രം

 

കോട്ടയം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോട്ടയം പാലായില്‍ വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു. തൊടുപുഴ സ്വദേശി സാറാമ്മയ്ക്കാണ് കടിയേറ്റത്. വീട്ടമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്. 

പരിക്കേറ്റ സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ കുരിശുപള്ളിക്കവലയില്‍ വെച്ചാണ് സാറാമ്മയ്ക്ക് നായയുടെ കടിയേറ്റത്. ഭരണങ്ങാനം പള്ളിയില്‍ ദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് നായ കടിച്ചതെന്ന് സാറാമ്മ പറഞ്ഞു. റിട്ടയേഡ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയാണ്. 

തൃശൂരില്‍ തെരുവു നായയുടെ ആക്രമിക്കാന്‍ വന്നതിന് പിന്നാലെ ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. തിപ്പലിശ്ശേരി മേഴത്തൂര്‍ ആശാരി വീട്ടില്‍ ശശിയുടെ ഭാര്യ ഷൈനി (35)യുടെ തലയ്ക്കാണ് പരിക്കേറ്റത്.   ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

തെരുവു നായ പ്രശ്‌നത്തിനു പരിഹാരം വേണം; ചട്ട ഭേദഗതിക്കു സുപ്രീം കോടതി, 28ന് ഇടക്കാല ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ