ദിണ്ടികലിൽ ടയർ പൊട്ടി കാർ ബസിലിടിച്ചു; മൂന്ന് മലയാളികൾ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 12:33 PM  |  

Last Updated: 09th September 2022 01:00 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ചെന്നൈ: ദിണ്ടികലിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കാറും ബസും കൂട്ടിയിടിച്ച് കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ദിണ്ടികലിന് സമീപം പന്നായിപ്പട്ടിയിലാണ് അപകടമുണ്ടായത്.

തിരുവനന്തപുരം ചാല സ്വദേശികളായ അശോകൻ, ഭാര്യ ശൈലജ, ഇവരുടെ കൊച്ചുമകൻ ആരവ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മറ്റൊരാൾക്ക് ​ഗുരുതര പരിക്കുണ്ട്. 

കുഞ്ഞിന്റെ നേർച്ചയ്ക്കായി പഴനിയില‍േക്ക് പോകുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാറിന്റെ ടയർ പൊട്ടി എതിരേ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹോണടിച്ചതിനെച്ചൊല്ലി തര്‍ക്കം; ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു; വടകര- തലശ്ശേരി റൂട്ടില്‍ മിന്നല്‍പ്പണിമുടക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ