മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്; രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യം

ഫിന്‍ലന്‍ഡ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ഉണ്ടാകും
മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും/ ഫയല്‍
മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും/ ഫയല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ലണ്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. ഫിന്‍ലന്‍ഡ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ഉണ്ടാകും. 

ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടാകും. വിദ്യാഭ്യാസമേഖലയിലെ സഹകരണം അടക്കം ചര്‍ച്ച ചെയ്യുന്നതിനാണ് ഫിന്‍ലാന്‍ഡ് സന്ദര്‍ശനം. മുമ്പ് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനമെന്നാണ് വിശദീകരണം. 

മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡിലെ നോക്കിയ നിര്‍മ്മാണ യൂണിറ്റും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. ലണ്ടന്‍ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, വ്യവസായമന്ത്രി പി രാജീവ് അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  നിക്ഷേപ ആകര്‍ഷണമായിരിക്കും ഈ യാത്രയിലെ ലക്ഷ്യം. 

വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കായി പൊതുഭരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അടുത്തയാഴ്ച വിദേശത്തേക്ക് തിരിക്കും. മന്ത്രി റിയാസും സംഘവും ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരിസിലേക്കാണ് പോകുന്നത്. സെപ്റ്റംബര്‍ 19-ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ സംഘം പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com