ഓണം തുണച്ചു; കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍; തിങ്കളാഴ്ച കിട്ടിയത് 8.4കോടി രൂപ

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വകാല റെക്കോഡ് വരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വകാല റെക്കോഡ് വരുമാനം. പന്ത്രണ്ടാം തീയതി കെഎസ്ആര്‍ടിസി. 8.4 കോടി രൂപ പ്രതിദിന വരുമാനം നേടി. 3,941 ബസുകളാണ് അന്ന് സര്‍വീസ് നടത്തിയത്.

സോണ്‍ അടിസ്ഥാനത്തില്‍ കളക്ഷന്‍: സൗത്ത് 3.13 കോടി (89.44% ടാര്‍ജറ്റ്), സെന്‍ട്രല്‍ 2.88 കോടി (104.54 % ടാര്‍ജറ്റ്), നോര്‍ത്ത് 2.39 കോടി രൂപ വീതം. ഏറ്റവും കൂടുതല്‍ ടാര്‍ജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖലയാണ്. ടാര്‍ജറ്റിനെക്കാള്‍ 107.96% കൂടുതലാണ് കോഴിക്കോട് മേഖല നേടിയത്. 

ജില്ലാ തലത്തില്‍ കോഴിക്കോട് 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാര്‍ജറ്റ് വരുമാനം ഏറ്റവും കൂടുതല്‍ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാര്‍ജറ്റിന്റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷന്‍ നേടിയതില്‍ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയാണ്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് മാത്രം 12ാം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. കളക്ഷന്‍ നേടാന്‍ പരിശ്രമിച്ച കെഎസ്ആര്‍ടിസിയിലെ എല്ലാ വിഭാഗം ജീവനക്കാരേയും സിഎംഡി അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com