തൃശൂരിലും തെരുവുനായ ആക്രമണങ്ങള്‍; മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ കടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th September 2022 09:34 PM  |  

Last Updated: 13th September 2022 09:34 PM  |   A+A-   |  

stray dogs attacks

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: തൃശൂരിലും തെരുവുനായ ആക്രമണങ്ങള്‍. മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെയും ബൈക്ക് ഓടിച്ചിരുന്ന യുവാവിനെയും തെരുവുനായ ആക്രമിച്ചു.

പെരുമ്പിലാവിലാണ് വീട്ടമ്മയെ തെരുവുനായ കടിച്ചത്. പൂത്തംകുളം കുണ്ടുപറമ്പില്‍ മണികണ്ഠന്റെ ഭാര്യ നീനയ്ക്കാണ് കയ്യില്‍ കടിയേറ്റത്. ചിറ്റാട്ടുകര നടുപന്തിയിലാണ് ബൈക്ക് ഓടിച്ചിരുന്ന യുവാവിന് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്. കടവല്ലൂര്‍ സ്വദേശി ആഷിക്കിനാണ് നായയുടെ കടിയേറ്റത്. 

പാലക്കാട്ടും സമാനമായ സംഭവം നടന്നു. നഗരപരിധിയില്‍ യുവതിക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മണലാഞ്ചേരി സ്വദേശിനി സുല്‍ത്താനയാണ് തെരുവുനായ ആക്രമണം നേരിട്ടത്. സുല്‍ത്താനയുടെ കൈയ്ക്കും കാലിനും മുഖത്തും പരിക്കേറ്റു.

ജോലി കഴിഞ്ഞ് മടങ്ങവേ, വീടിന് സമീപത്തുവച്ചായിരുന്നു നായ ആക്രമിച്ചത്.രാവിലെ മേപ്പറമ്പില്‍ എട്ട് വയസുകാരിയെ ഉള്‍പ്പെടെ ആക്രമിച്ച നായയാണ് സുല്‍ത്താനയെയും ആക്രമിച്ചത് എന്ന് സംശയിക്കുന്നു.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തെരുവുനായയുടെ ആക്രമണം; യുവതിയുടെ മുഖത്തും കൈയ്ക്കും കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ