എറണാകുളം ജില്ലയില്‍ ഇന്നലെ നായ കടിയേറ്റ് ചികിത്സ തേടിയത് 78 പേര്‍; പാലക്കാട് നാലര മണിക്കൂറിനിടെ 24 പേര്‍ക്ക് കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 08:47 AM  |  

Last Updated: 14th September 2022 08:47 AM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് നായ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. എറണാകുളം ജില്ലയില്‍ ഇന്നലെ 78 പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. പാലക്കാട് ഇന്നലെ നാലര മണിക്കൂറിനിടെ, നായകടിയേറ്റ് ജില്ലാ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത് 24 പേരാണ്. ജില്ലയില്‍ ഇന്നലെ 70 ലേറെ പേര്‍ക്ക് നായ കടിയേറ്റതായാണ് സൂചന.

നായ കടിയേറ്റ് ചികിത്സ തേടിയവരുടെ കണക്കുകള്‍ പുറത്തുവിടരുതെന്ന് അധികൃതര്‍ ജില്ലയിലെ ആശുപത്രികള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് 33 പേരും കണ്ണൂരില്‍ 28 പേരും കൊല്ലത്ത് 20 പേരും കാസര്‍കോട് ജില്ലയില്‍ 18 പേരും നായയുടെ കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയില്‍ 5 പേര്‍ക്കും തിരുവനന്തപുരത്ത് 2 പേര്‍ക്കും നായയുടെ കടിയേറ്റു. ഇവര്‍ ചികിത്സയിലാണ്. ആലപ്പുഴയിലെ എഴുപുന്നയില്‍ അന്ധനായ ലോട്ടറി വില്‍പനക്കാരനെയും പത്ര വിതരണത്തിനു പോയ ഏജന്റിനെയും തെരുവുനായ ആക്രമിച്ചു. തൃശൂര്‍ പോട്ട പാപ്പാളി ജംക്ഷനില്‍ തെരുവുനായ് കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊച്ചിയില്‍ തെരുവ് നായകള്‍ ചത്ത സംഭവം; നല്‍കിയത് ഏത് വിഷം എന്നറിയാന്‍ പരിശോധന; അന്വേഷണം ഊര്‍ജിതം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ