നേവിയുടെ തോക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍; ശാസ്ത്രീയ പരിശോധന നടത്തും

ഐഎന്‍എസ് ദ്രോണാചാര്യയിലെ 5 ഇന്‍സാസ് തോക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്.
ഫോര്‍ട്ട് കൊച്ചിയിലെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍
ഫോര്‍ട്ട് കൊച്ചിയിലെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍

കൊച്ചി:  മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ അന്വേഷണത്തിനായി നേവി ഉദ്യോഗസ്ഥരുടെ തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഎന്‍എസ് ദ്രോണാചാര്യയിലെ 5 ഇന്‍സാസ് തോക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു

കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നതായി പൊലീസ് കണ്ടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നേവിയോട് തോക്കുകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് നേവി തോക്കുകള്‍ കൈമാറിയത്

ഇക്കഴിഞ്ഞ ഏഴാം തീയയതിയാണ് മത്സ്യബന്ധനം കഴിഞ്ഞുമടങ്ങുന്നതിനിടെ തൊഴിലാളിക്ക് വെടിയേറ്റത്്. വെടിയുണ്ട കോടതിയില്‍ ഹാജരാക്കിയ ശേഷം ശാസ്ത്രീയമായ പരിശോധനയ്ക്ക് അയച്ചിരുന്നു. വെടിയുണ്ടയുടെ ഉറവിടം തേടുന്നതിനിടെ, ഐഎന്‍എസ് ദ്രോണാചാര്യയിലെത്തി പൊലീസിന്റെ തന്നെ ബാലിസ്റ്റിക് വിദഗ്ധര്‍ ഉള്‍പ്പടെ പരിശോധന നടത്തി അന്ന് ഉപയോഗിച്ചിരുന്ന തോക്കുകളുടെ പട്ടിക ശേഖരിച്ചിരുന്നു. പരിശീലനത്തിനായി 5 തോക്കുളാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com