സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍; ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2022 06:06 PM  |  

Last Updated: 21st September 2022 06:06 PM  |   A+A-   |  

arif_muhammed_khan_new

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  ലഹരി വിരുദ്ധ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറി വി പി ജോയിയും രാജ്ഭവനില്‍ എത്തി ഗവര്‍ണറെ ക്ഷണിച്ചിരുന്നു. 

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ അറിയിക്കുകയായിരുന്നു. ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ക്ഷണിക്കാത്തതിനുള്ള അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു. 

ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1വരെയാണ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വാക്‌പോര് നടക്കുന്നതിനിടെയാണ് ഗവര്‍ണറെ ക്ഷണിക്കാനായി മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറിയും എത്തിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ വിഴിഞ്ഞം സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും; ഗവര്‍ണര്‍ ഉറപ്പുനല്‍കിയെന്ന് സമരസമിതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ