മകള്‍ വീട്ടില്‍ വിളിച്ചുവരുത്തി; ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി; ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2022 05:53 PM  |  

Last Updated: 23rd September 2022 05:53 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മകള്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആണ്‍ സുഹൃത്ത്, വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചരുവിള വീട്ടില്‍ ബാലുവിനെ ആണ് അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്. സംഭവത്തില്‍ ചെറുകുന്നം സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ല്‍ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹര്‍ത്താലില്‍ വ്യാപക അക്രമം, ഡ്രൈവര്‍മാര്‍ക്ക് നേരെ ഇരുമ്പ് കഷ്ണം എറിഞ്ഞു; 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ