രണ്ട് സ്റ്റോപ്പുകള്‍ മാത്രം; തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ജനശതാബ്ദി മോഡല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 08:08 PM  |  

Last Updated: 24th September 2022 08:08 PM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ദിര്‍ഘദൂര യാത്രക്കാര്‍ക്ക് വളരെ വേഗത്തില്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡലില്‍ പ്രത്യേക എന്റ്-ടു-എന്റ് സര്‍വീസുമായി കെഎസ്ആര്‍ടിസി. അവധി ദിവസങ്ങള്‍ ഒഴികെ മറ്റെല്ലാ ദിവസവും സര്‍വീസ് നടത്തുന്ന എസി ലോ ഫ്‌ലോര്‍ ബസുകളാണ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 5.10 ന് തിരുവനന്തപുരത്ത് ആരംഭിച്ച് 9.40 ന് എറണാകുളത്ത് എത്തുകയും തിരികെ വൈകിട്ട് 5.20 ന് എറണാകുളത്ത് നിന്ന് തിരിച്ച് 9.50 എത്തുന്ന വിധമാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിട്ടുള്ളത്. 

ഈ സര്‍വിസിനു വേണ്ടി പുഷ് ബാക്ക് സിറ്റുള്ള രണ്ട് ബസുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും 1 മിനിറ്റ് മാത്രം നിര്‍ത്തുന്നതാണ്. മറ്റൊരു സ്ഥലത്തും സ്റ്റോപ്പുണ്ടാവുകയില്ല. നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 

യാത്രക്കാര്‍ക്ക് അര മണിക്കൂര്‍ മുന്‍പ് ടിക്കറ്റുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനില്‍ നിന്നും വാങ്ങാനുള്ള സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബസില്‍ കണ്ടക്ടര്‍ ഉണ്ടാവുകയില്ല. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നത്. വിജയകരമായാല്‍ കുടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് സൗജന്യ വൈദ്യുതി; നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കെഎസ്ഇബി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ