നായ കുറുകെ ചാടി; സൈക്കിളിൽ നിന്നു വീണ് പരിക്ക്; ചികിത്സയിലിരിക്കെ 64കാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 24th September 2022 10:03 PM  |  

Last Updated: 24th September 2022 10:03 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: തെരുവു നായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.  മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ മുരളീധരനാണ് (64) മരിച്ചത്. കഴിഞ്ഞ 15ാം തീയതി വൈകീട്ട് വലിയ പെരുമ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം. 

പാൽ വാങ്ങുന്നതിനായി സൈക്കിളിൽ കടയിലേക്കു പോകവേയാണ് തെരുവു നായ കുറുകെ ചാടി അപകടം സംഭവിച്ചത്. സൈക്കിളിൽ നിന്ന് വീണ മുരളീധരന്‍റെ തലയ്ക്കു മുഖത്തും പരിക്കേറ്റിരുന്നു. 

പിന്നാലെ മുരളീധരനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം സംഭവിച്ചു. ഭാര്യ: സുമ, മക്കൾ: ശരത്, ശരണ്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ