'വെയിറ്റിങ് ഷെഡിന് വേണ്ടി സ്ഥലം പിടിച്ചെടുത്തു'; മധ്യവയസ്‌കന്‍ ജീവനൊടുക്കി, പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ലോക്കല്‍ സെക്രട്ടറിക്കും എതിരെ ആത്മഹത്യ കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 02:05 PM  |  

Last Updated: 25th September 2022 02:05 PM  |   A+A-   |  

babu_1

ബാബു, ആത്മഹത്യ കുറിപ്പ്/ വീഡിയോ സ്‌ക്രീന്‍ഷോട്ട്


 

പത്തനംതിട്ട: പെരുനാട് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ ആത്മഹത്യ കുറിപ്പ്. മടുത്തുമൂഴി സ്വദേശിയും സിപിഎം അനുഭാവിയുമായ ബാബു മേലേതിലാണ് തൂങ്ങിമരിച്ചത്. 

പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസ്സികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഞായറാഴ്ച രാവിലെയാണ് വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. 

വെയിറ്റിങ് ഷെഡിനായി പഞ്ചായത്ത് ബലമായി രണ്ട് സെന്റ് സ്ഥലം പിടിച്ചെടുത്തു എന്നാണ് ആരോപണം. കത്തിലെ കയ്യക്ഷരം ബാബുവിന്റെ തന്നെയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ആരോപണത്തില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ പ്രതികരിച്ചു. പഴയ വെയിറ്റിങ് ഷെഡ് പൊളിച്ചു പണിയാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. ബാബു സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം ഉന്നയിച്ചപ്പോള്‍ ആ സ്ഥലം അളന്ന് കൊടുത്ത് വിഷയം അവസാനിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മാസങ്ങളായി ബാബുവുമായി സംസാരിച്ചിട്ടില്ലെന്നും റോബിന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ